Latest Updates

ഇറച്ചി ഇല്ലാതെ പത്തിരിയോ. എന്നാല്‍പിന്നെ ഇറച്ചിയും പത്തിരിയും ഒ്ന്നിച്ചായാലോ. രുചികരമായ  ഇറച്ചിപത്തിരി തയ്യാറാക്കാം 

ചേരുവകള്‍

കൊത്തിയരിഞ്ഞ ഇറച്ചി  - 1 കപ്പ്

മുട്ട  - 6 എണ്ണം

സവാള കൊത്തിയരിഞ്ഞത്  - 5 എണ്ണം

പച്ചമുളക്  -  3 എണ്ണം

ഇഞ്ചി  - 2 ടീസ്പൂണ്‍

വെളുത്തുള്ളി  - 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി  - ¼ ടീസ്പൂണ്‍

മല്ലിയില+കറിവേപ്പില ചെറുതായി അരിഞ്ഞത്  -  2 ടീസ്പൂണ്‍  

എണ്ണ - അരക്കപ്പ്  

മൈദ - 1 കപ്പ് ഉപ്പ് 

വെള്ളം - ആവശ്യത്തിന്

എണ്ണ -ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം

കൊത്തിയരിഞ്ഞ ഇറച്ചി മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പ് വെള്ളം ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ വേവിക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള ഇവ വഴറ്റിയെടുക്കുക. ഉള്ളി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതില്‍ ഇറച്ചി ചേര്‍ത്ത് നല്ലപോലെ വഴറ്റിയെടുക്കുക.  മൈദ ഉപ്പ് ചേര്‍ത്ത്  പൂരിയ്ക്കു കുഴക്കുന്നതുപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി  അതിനുള്ളിലേക്ക്  ഇറച്ചി വഴറ്റിയതും മറ്റും  ചേര്‍ത്ത്  എല്ലാ വശവും അമര്‍ത്തി ഒട്ടിക്കുക. ഒരു പാത്രത്തില്‍ മുട്ട, പഞ്ചസാര, ഇവ പതപ്പിച്ച് ഓരോ പത്തിരിയിലും സ്പൂണ്‍കൊണ്ട് മുട്ട മിശ്രിതം രണ്ടു വശത്തും ഒരുപോലെ പുരട്ടി എണ്ണ കുറച്ച് ദോശക്കല്ലില്‍ ഒഴിച്ച് പത്തിരി രണ്ടുവശവും നല്ലപോലെ പൊരിച്ച് എടുക്കണം. 

Get Newsletter

Advertisement

PREVIOUS Choice